Monday, February 13, 2012

ബാക്കിയാക്കേണ്ടത്..?


ഞാനും ഇടവഴിയിലെവിടെയോ
അവസാനിക്കേണ്ടവൻ .
നടവഴിയിലെന്തെങ്കിലും ബാക്കിയാക്കാതെ-
പിന്നിലുള്ളവർ എന്തു വിചാരിക്കുമെന്ന്
വിചാരിക്കുന്നവൻ.

പാടവും തോപ്പും പണയം കൊടുത്താധാരത്തിന്റെ
കോപ്പിയും പോക്കറ്റിലിട്ട്-
ഒരു കയറിൽ തൂങ്ങാൻ ഒരുമ്പെടുമ്പോൾ .
കയറും കൂടെ വെട്ടിപ്പിടിക്കാൻ  ആർത്തികാട്ടുന്നവർക്ക്
ഞാൻ എന്തു ബാക്കിയാക്കും..?

അണ പൊട്ടി ഒരു പ്രളയം കാത്തിരിക്കുന്നവൻ
പൊട്ടിയൊലിക്കുന്ന  തടയണയുടെ . കെട്ടുകല്ലുകൾ
പെറുക്കിയെടുത്ത്  വീടൂപണിയുടെ കാശുലാഭിക്കനൊരുക്കം
കൂട്ടൂമ്പോൾ.  .
ഞാൻ ബാക്കിനിർത്താനുദ്ദേശിച്ച  ചിന്തയും
വികാരവും  എന്നെ നോക്കി കൊഞ്ഞണം കുത്തുന്നു.

നിലവിളികൾ സുന്ദരമാവുമ്പോൾ


നിലവിളികൾ എത്രയോ സുന്ദരമാണ്.
ഉള്ളിന്റെ ഉള്ളിൽ  നീറ്റുന്ന വേദനയുടെ
പാരമ്മ്യത്തിൽ ജന്മ്മെടുക്കുന്ന നിലവിളികൾ

മരണത്തിന്റെ നിലവിളികൾക്ക്  എന്തൊരു സംഗീതാത്മകത.
ഉച്ചസ്ഥായിയിൽ കയറി പിന്നെ താഴേയ്ക്കു വന്ന്,
നിശബ്ദ്ധമായി ..പിന്നെയും കുതിച്ചുയർന്ന് അങ്ങിനെ .

കൈ മുറിഞ്ഞാലുള്ള ശൂ...ആ‍..
കാലൊടിഞ്ഞാലുള്ള അയ്യോ....ആ.
തല പൊട്ടിയാലുള്ള എന്റമ്മേ.....
ഇതിനെല്ലാം  മേലെയാണു  ഹൃദയം പൊട്ടിയ
ഹ്ര് റാറാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.


സൌന്ദര്യപ്പിണക്കത്തിൽ അവൾ കിടക്കപ്പായയിൽ
പട്ടിയെപ്പോലെ  ആകുന്നു.
വാങ്ങിക്കൊടുക്കാത്ത  നോട്ടു ബുക്കിൽ മനംകൊടുത്ത്
കൊച്ചു മകൻ  ഉമ്മറത്ത്  മൂക്കള വലിക്കുന്നു
അരിവെച്ചിട്ടും  ഒരു കറിവെക്കാനാവാത്തതിനു
അച്ഛമ്മ അടുക്കളയിൽ.. പ് ഹു ഫൂ  ഫൂ ..

ഒരു ബൈക്ക് യാത്രക്കാരന്റെ നിലവിളി .
എത്ര പെട്ടെന്നാണവസാനിക്കുന്നത്.
മുന്നിലിരുന്നവൻ അൽ‌പ്പം കൂടെ അധികം
നിലവിളിച്ചേക്കം  ഇടയ്ക്ക്  പിന്നിലുള്ളവന്റെ
മരണത്തെ ഓർത്ത്.. ഒരു  സുന്ദരൻ നിലവിളി.

ഒടുക്കം എത്രയും വൃത്തികെട്ട ഒരു നിലവിളി
ലേബർ റൂമിന്റെ പടിവാതിൽക്കൽ നിന്നും
ആരൊക്കെയോ  കത്തിരുന്ന നിലവിളി.
നോമ്പു നോറ്റിരുന്ന നിലവിളി.

അവനറിയുന്നേ ഇല്ല  ഇനിയെത്ര നിലവിളികൾ
ഇനിയെത്ര തേങ്ങലു  മോങ്ങല് ചീറ്റല്!!! .
നിലവിളികളെ  സുന്ദരമാക്കാൻ
നീയും പഠിക്കേണ്ടിയിരിക്കുന്നു.

Tuesday, July 19, 2011

വിശപ്പ്


ഞാനെന്നെ തന്നെ വിഴുങ്ങി വിഴുങ്ങി
വാൽ കഷ്ണത്തോടടുത്തപ്പോഴാണ്
തലവിഴുങ്ങിയില്ലല്ലോ എന്നു  കൺഫ്യൂഷനിലായത്

കഴുത്തു വിഴുങ്ങിതുടങ്ങിയപ്പോൾ
കണ്ടും, വായിച്ചു, സ്വയംഭോഗിച്ചും  വിഴുങ്ങി.
മാറിലെത്തിയപ്പോൾ മൃദുലതയിലാവേശിക്കാൻ
ക്യാമ്പസ്സിൽ, ബസ്സിൽ,തിരക്കിന്റെ ഇടവഴികളിൽ
നടന്നു നടന്നു  വിഴുങ്ങി.

വയറീൽ കയറി നിന്ന സാരിതുമ്പൊന്നകലാൻ
കൈവിരലു കൊണ്ടൊരു കപ്പലോട്ടം നടത്താൻ
പൊക്കിൾ ചുഴിയിൽ നങ്കൂരമിട്ട് കൊണ്ട്
അതി വേഗം  വിഴുങ്ങി

അരയിലൊരരഞ്ഞാണ  ഭാഗം വിഴുങ്ങി
അവസാന ശ്വാസമെത്തിയവളെ വിഴുങ്ങി.
വീണ്ടും വീണ്ടും വിഴുങ്ങി
വിശപ്പടങ്ങാതെ മാധ്യമ വായകൾ .

ലിംഗം വിഴുങ്ങിയത് രാത്രിയുടെ
റെയിൽ വേ സ്റ്റേഷനുകളിൽ, ലോഡ്ജുകളിൽ,
സിനിമാകൊട്ടകകളിൽ,  തെരുവിന്റെ-
ഉറക്കപ്പായകളിലും, നടന്ന്  വളരെ കഷ്ടപ്പെട്ടായിരുന്നു.

ഒടുക്കം വാലായി മാറിയ കാലും വിഴുങ്ങി
കോടതി മുറിയിലാപ്പെണ്ണിന്റെ കണ്ണുനീരും വിഴുങ്ങി.
അപ്പൊഴും തല വിഴുങ്ങിയില്ലല്ലോ എന്ന നിരാശയിൽ
വിശപ്പിന്റെ  വിളിയിൽ ഭക്ഷണം തേടിക്കൊണ്ടേ  ഇരുന്നു.

Monday, July 4, 2011

നിശ്ചലമാകപ്പെടാവുന്നത്


നിശ്ചലമാകുന്നതെന്താണെന്നു
അനിശ്ചിതത്ത്വത്തിലായ മനസ്സ്
സൂചിതുളയിലൂടെ കുത്തിക്കയറ്റിയ
കമ്പക്കയർ. അതിങ്ങനെ..?
എങ്ങിനെയും, ആകാം..!

നഷ്ടപ്പെടുത്തലിന്റെ തളർച്ചപ്പാടുകൾ
എംബോസ് ചെയ്യപ്പെട്ടു കിടക്കുന്ന
മോണിറ്ററിൽ . പിന്നെയും പിന്നെയും
നിശ്ചലമായത്.

സ്വീറ്റ് ബോക്സിലെ ചിത്രക്കടലാസിൽ
നിശ്ചലമായി ചലിച്ച ഒരു മധുരം.
അതു പിന്നെയും പിന്നെയും എന്റെ
ഋജുചിന്തകളെ വക്രീകരിക്കുന്നു.

ആത്മ സമർപ്പണത്തിന്റെ ആദ്യ നിമിഷത്തിൽ
ആലോചനകളില്ലതെ പോയതെന്തേ
ആകുലതകളൂടെ  ആൾമറയെങ്കിലും
ആകാമായിരുന്നു . വെറും തോന്നൽ.

നിശ്ചലമായിക്കൊണ്ടിരിക്കുന്ന ഹൃദയമിഡിപ്പിൽ
നിശ്ചയിക്കാതെ പോയൊരു പ്രണയം
മരിക്കും .
മരിക്കപ്പെട്ട പ്രണയത്തിന്റ് ശവവണ്ടിയും താങ്ങി
മറ്റൊരു പ്രണയം നിശ്ചയിക്കപ്പെടൂം,
എവിടെയും നിശ്ചലമാകപ്പെടാവുനന്ത്.

Tuesday, May 17, 2011

ആകാശത്തിനുമപ്പുറം .


എനിക്കു മുന്നിൽ  മറച്ചു പിടിച്ച്
ആകാശമേ  എന്തിനെന്റെ  കാഴ്ചമുടക്കുന്നു
എന്റെ അകലങ്ങൾ . ..?

അടുത്തുള്ളതിനെ മടുത്ത് കഴിയുമ്പോ ..!!
ഞാൻ എന്തു ചെയ്യും ..?
അകലെയാണെല്ലാം എന്നു
എത്രകാലം പറയും..?

പുകിലുകണ്ട്, പുകമറകൾക്കു മീതെ
ഒരിരിപ്പിടം എനിക്കൊരുക്കാൻ
സമൂഹ ശവം കരിച്ച ചിതയുടെ കൊള്ളികൾക്ക്
കൈക്കൂലി കൊടുത്തത് വെറുതെയായോ..?

നിന്നെ കണ്ടു മടുത്തിരിക്കുന്നു
ഇനി  നിന്നപ്പുറം പരന്ന നീലയിൽ
നിന്റെ രൂപം ഏതാണ്ണ്..?

ഒരു വേളയിരുട്ടും മുന്നേ  ഞാൻ വരും
ഒരു ചൂട്ടു വെളിച്ചത്തിൽ
ഒരു പുകച്ചുരുളിൽ മുകളിലേറി. ..
നിന്നെ മാത്രം കാണാൻ .
ഇല്ലെന്നോ  ഉണ്ടെന്നോ പറയുന്ന .. നിന്നിലേക്ക്
· · Share · Delete

Tuesday, February 22, 2011

പാലം

ഞാനും നീയും രണ്ടു പാലങ്ങൾ ആണെങ്കിൽ
നമ്മളിലൂടെ നടന്നു പോകുന്നത് 
അസൂയയും, ശത്രുതയും മാത്രം.

സ്നേഹത്തിന്റെ ഉല്ലാസ നൌകകൾ
താഴേ ഓളപ്പരപ്പിലൂടെ മെല്ലെ നീങ്ങുമ്പോഴും
അതിനും മീതെയാണു നീയും ഞാനും
എന്നഹങ്കരിച്ചു.


വെറുപ്പിന്റെ ചങ്ങലകൾ നിനക്കും എനിക്കും
കൈവരികളായി
ഒരിക്കിലും കൂട്ടിയടിക്കില്ലെന്ന
സമാന്ത സ്ഥാനം പേടിയകറ്റി.


പക്ഷെ നീയും ഞാനും ഒരു പാലമാകുന്നേടത്ത്
പാലം എന്നത് യാഥാർത്ഥ്യമാവുന്നു .