ഞാനും ഇടവഴിയിലെവിടെയോ
അവസാനിക്കേണ്ടവൻ .
നടവഴിയിലെന്തെങ്കിലും ബാക്കിയാക്കാതെ-
പിന്നിലുള്ളവർ എന്തു വിചാരിക്കുമെന്ന്
വിചാരിക്കുന്നവൻ.
പാടവും തോപ്പും പണയം കൊടുത്താധാരത്തിന്റെ
കോപ്പിയും പോക്കറ്റിലിട്ട്-
ഒരു കയറിൽ തൂങ്ങാൻ ഒരുമ്പെടുമ്പോൾ .
കയറും കൂടെ വെട്ടിപ്പിടിക്കാൻ ആർത്തികാട്ടുന്നവർക്ക്
ഞാൻ എന്തു ബാക്കിയാക്കും..?
അണ പൊട്ടി ഒരു പ്രളയം കാത്തിരിക്കുന്നവൻ
പൊട്ടിയൊലിക്കുന്ന തടയണയുടെ . കെട്ടുകല്ലുകൾ
പെറുക്കിയെടുത്ത് വീടൂപണിയുടെ കാശുലാഭിക്കനൊരുക്കം
കൂട്ടൂമ്പോൾ. .
ഞാൻ ബാക്കിനിർത്താനുദ്ദേശിച്ച ചിന്തയും
വികാരവും എന്നെ നോക്കി കൊഞ്ഞണം കുത്തുന്നു.
കവിത നന്നായി....ആശംസകള്‍
ReplyDeletePls Listen..
ReplyDeletehttps://www.youtube.com/watch?v=z7izE0MMG-Y
https://www.youtube.com/watch?v=CNZ35s2j28w