Monday, February 13, 2012

ബാക്കിയാക്കേണ്ടത്..?


ഞാനും ഇടവഴിയിലെവിടെയോ
അവസാനിക്കേണ്ടവൻ .
നടവഴിയിലെന്തെങ്കിലും ബാക്കിയാക്കാതെ-
പിന്നിലുള്ളവർ എന്തു വിചാരിക്കുമെന്ന്
വിചാരിക്കുന്നവൻ.

പാടവും തോപ്പും പണയം കൊടുത്താധാരത്തിന്റെ
കോപ്പിയും പോക്കറ്റിലിട്ട്-
ഒരു കയറിൽ തൂങ്ങാൻ ഒരുമ്പെടുമ്പോൾ .
കയറും കൂടെ വെട്ടിപ്പിടിക്കാൻ  ആർത്തികാട്ടുന്നവർക്ക്
ഞാൻ എന്തു ബാക്കിയാക്കും..?

അണ പൊട്ടി ഒരു പ്രളയം കാത്തിരിക്കുന്നവൻ
പൊട്ടിയൊലിക്കുന്ന  തടയണയുടെ . കെട്ടുകല്ലുകൾ
പെറുക്കിയെടുത്ത്  വീടൂപണിയുടെ കാശുലാഭിക്കനൊരുക്കം
കൂട്ടൂമ്പോൾ.  .
ഞാൻ ബാക്കിനിർത്താനുദ്ദേശിച്ച  ചിന്തയും
വികാരവും  എന്നെ നോക്കി കൊഞ്ഞണം കുത്തുന്നു.

നിലവിളികൾ സുന്ദരമാവുമ്പോൾ


നിലവിളികൾ എത്രയോ സുന്ദരമാണ്.
ഉള്ളിന്റെ ഉള്ളിൽ  നീറ്റുന്ന വേദനയുടെ
പാരമ്മ്യത്തിൽ ജന്മ്മെടുക്കുന്ന നിലവിളികൾ

മരണത്തിന്റെ നിലവിളികൾക്ക്  എന്തൊരു സംഗീതാത്മകത.
ഉച്ചസ്ഥായിയിൽ കയറി പിന്നെ താഴേയ്ക്കു വന്ന്,
നിശബ്ദ്ധമായി ..പിന്നെയും കുതിച്ചുയർന്ന് അങ്ങിനെ .

കൈ മുറിഞ്ഞാലുള്ള ശൂ...ആ‍..
കാലൊടിഞ്ഞാലുള്ള അയ്യോ....ആ.
തല പൊട്ടിയാലുള്ള എന്റമ്മേ.....
ഇതിനെല്ലാം  മേലെയാണു  ഹൃദയം പൊട്ടിയ
ഹ്ര് റാറാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.


സൌന്ദര്യപ്പിണക്കത്തിൽ അവൾ കിടക്കപ്പായയിൽ
പട്ടിയെപ്പോലെ  ആകുന്നു.
വാങ്ങിക്കൊടുക്കാത്ത  നോട്ടു ബുക്കിൽ മനംകൊടുത്ത്
കൊച്ചു മകൻ  ഉമ്മറത്ത്  മൂക്കള വലിക്കുന്നു
അരിവെച്ചിട്ടും  ഒരു കറിവെക്കാനാവാത്തതിനു
അച്ഛമ്മ അടുക്കളയിൽ.. പ് ഹു ഫൂ  ഫൂ ..

ഒരു ബൈക്ക് യാത്രക്കാരന്റെ നിലവിളി .
എത്ര പെട്ടെന്നാണവസാനിക്കുന്നത്.
മുന്നിലിരുന്നവൻ അൽ‌പ്പം കൂടെ അധികം
നിലവിളിച്ചേക്കം  ഇടയ്ക്ക്  പിന്നിലുള്ളവന്റെ
മരണത്തെ ഓർത്ത്.. ഒരു  സുന്ദരൻ നിലവിളി.

ഒടുക്കം എത്രയും വൃത്തികെട്ട ഒരു നിലവിളി
ലേബർ റൂമിന്റെ പടിവാതിൽക്കൽ നിന്നും
ആരൊക്കെയോ  കത്തിരുന്ന നിലവിളി.
നോമ്പു നോറ്റിരുന്ന നിലവിളി.

അവനറിയുന്നേ ഇല്ല  ഇനിയെത്ര നിലവിളികൾ
ഇനിയെത്ര തേങ്ങലു  മോങ്ങല് ചീറ്റല്!!! .
നിലവിളികളെ  സുന്ദരമാക്കാൻ
നീയും പഠിക്കേണ്ടിയിരിക്കുന്നു.