Tuesday, July 19, 2011

വിശപ്പ്


ഞാനെന്നെ തന്നെ വിഴുങ്ങി വിഴുങ്ങി
വാൽ കഷ്ണത്തോടടുത്തപ്പോഴാണ്
തലവിഴുങ്ങിയില്ലല്ലോ എന്നു  കൺഫ്യൂഷനിലായത്

കഴുത്തു വിഴുങ്ങിതുടങ്ങിയപ്പോൾ
കണ്ടും, വായിച്ചു, സ്വയംഭോഗിച്ചും  വിഴുങ്ങി.
മാറിലെത്തിയപ്പോൾ മൃദുലതയിലാവേശിക്കാൻ
ക്യാമ്പസ്സിൽ, ബസ്സിൽ,തിരക്കിന്റെ ഇടവഴികളിൽ
നടന്നു നടന്നു  വിഴുങ്ങി.

വയറീൽ കയറി നിന്ന സാരിതുമ്പൊന്നകലാൻ
കൈവിരലു കൊണ്ടൊരു കപ്പലോട്ടം നടത്താൻ
പൊക്കിൾ ചുഴിയിൽ നങ്കൂരമിട്ട് കൊണ്ട്
അതി വേഗം  വിഴുങ്ങി

അരയിലൊരരഞ്ഞാണ  ഭാഗം വിഴുങ്ങി
അവസാന ശ്വാസമെത്തിയവളെ വിഴുങ്ങി.
വീണ്ടും വീണ്ടും വിഴുങ്ങി
വിശപ്പടങ്ങാതെ മാധ്യമ വായകൾ .

ലിംഗം വിഴുങ്ങിയത് രാത്രിയുടെ
റെയിൽ വേ സ്റ്റേഷനുകളിൽ, ലോഡ്ജുകളിൽ,
സിനിമാകൊട്ടകകളിൽ,  തെരുവിന്റെ-
ഉറക്കപ്പായകളിലും, നടന്ന്  വളരെ കഷ്ടപ്പെട്ടായിരുന്നു.

ഒടുക്കം വാലായി മാറിയ കാലും വിഴുങ്ങി
കോടതി മുറിയിലാപ്പെണ്ണിന്റെ കണ്ണുനീരും വിഴുങ്ങി.
അപ്പൊഴും തല വിഴുങ്ങിയില്ലല്ലോ എന്ന നിരാശയിൽ
വിശപ്പിന്റെ  വിളിയിൽ ഭക്ഷണം തേടിക്കൊണ്ടേ  ഇരുന്നു.

5 comments:

  1. ഒരിക്കലും തീരാത്ത വിശപ്പ്!എത്ര വിഴുങ്ങിയാലും തീരാത്ത ആർത്തി!ഇരയാകും വരെ ഇര പിടിക്കുക;ഇരയാകാതിരിക്കാൻ പ്രാർത്ഥന.

    ReplyDelete
  2. അഭിപ്രായമെഴുതാന്‍ പേടി, വിഴുങ്ങുമോ?

    ReplyDelete
  3. കവിതയെ വിലയിരുത്താന്‍ എനിക്കു കഴിവില്ല. പക്ഷേ, എഴുതിയതിന്റെ അര്‍ത്ഥങ്ങളും ആന്തരാര്‍ത്ഥങ്ങളും മനസ്സിലായി. ഇഷ്ടമായി!

    ReplyDelete
  4. നല്ല കവിത..പലതും പറയണം എന്നുണ്ടായിരുന്നു,ഞാനും വിഴുങ്ങുന്നു,കാരണം വിശപ്പല്ലേ വിഷയം.

    ReplyDelete
  5. എനിയ്ക്ക് മനസ്സിലായി....പക്ഷെ, വിലയിരുത്താനുള്ള അറിവില്ല.
    വരികൾ ഇഷ്ടമായി.

    ReplyDelete