Tuesday, May 17, 2011

ആകാശത്തിനുമപ്പുറം .


എനിക്കു മുന്നിൽ  മറച്ചു പിടിച്ച്
ആകാശമേ  എന്തിനെന്റെ  കാഴ്ചമുടക്കുന്നു
എന്റെ അകലങ്ങൾ . ..?

അടുത്തുള്ളതിനെ മടുത്ത് കഴിയുമ്പോ ..!!
ഞാൻ എന്തു ചെയ്യും ..?
അകലെയാണെല്ലാം എന്നു
എത്രകാലം പറയും..?

പുകിലുകണ്ട്, പുകമറകൾക്കു മീതെ
ഒരിരിപ്പിടം എനിക്കൊരുക്കാൻ
സമൂഹ ശവം കരിച്ച ചിതയുടെ കൊള്ളികൾക്ക്
കൈക്കൂലി കൊടുത്തത് വെറുതെയായോ..?

നിന്നെ കണ്ടു മടുത്തിരിക്കുന്നു
ഇനി  നിന്നപ്പുറം പരന്ന നീലയിൽ
നിന്റെ രൂപം ഏതാണ്ണ്..?

ഒരു വേളയിരുട്ടും മുന്നേ  ഞാൻ വരും
ഒരു ചൂട്ടു വെളിച്ചത്തിൽ
ഒരു പുകച്ചുരുളിൽ മുകളിലേറി. ..
നിന്നെ മാത്രം കാണാൻ .
ഇല്ലെന്നോ  ഉണ്ടെന്നോ പറയുന്ന .. നിന്നിലേക്ക്
· · Share · Delete

2 comments:

  1. കവിയുടെ ഭാവന ചിറകു വിടര്‍ത്തി ചക്രവാളത്തിനും അപ്പുറം കാണുവാന്‍ ഉള്ള തോര
    പുക മറയിലുടെ കാഴ്ച അവ്യക്തമെങ്കിലും തേടലുകള്‍ തുടരട്ടെ ഇനിയും

    ReplyDelete
  2. പുകച്ചുരുളുകള്‍ മുറിച്ചു നീ വരും ഒരിക്കലെന്നോര്‍ത്തു പേടിക്കയാല്‍
    ചക്രവാളം ഉപേക്ഷിച്ചു ഈശ്വരന്‍ പോയിരിക്കാം
    നരകാഗ്നിയില്‍ മുങ്ങുവാന്‍

    ReplyDelete