Monday, July 4, 2011

നിശ്ചലമാകപ്പെടാവുന്നത്


നിശ്ചലമാകുന്നതെന്താണെന്നു
അനിശ്ചിതത്ത്വത്തിലായ മനസ്സ്
സൂചിതുളയിലൂടെ കുത്തിക്കയറ്റിയ
കമ്പക്കയർ. അതിങ്ങനെ..?
എങ്ങിനെയും, ആകാം..!

നഷ്ടപ്പെടുത്തലിന്റെ തളർച്ചപ്പാടുകൾ
എംബോസ് ചെയ്യപ്പെട്ടു കിടക്കുന്ന
മോണിറ്ററിൽ . പിന്നെയും പിന്നെയും
നിശ്ചലമായത്.

സ്വീറ്റ് ബോക്സിലെ ചിത്രക്കടലാസിൽ
നിശ്ചലമായി ചലിച്ച ഒരു മധുരം.
അതു പിന്നെയും പിന്നെയും എന്റെ
ഋജുചിന്തകളെ വക്രീകരിക്കുന്നു.

ആത്മ സമർപ്പണത്തിന്റെ ആദ്യ നിമിഷത്തിൽ
ആലോചനകളില്ലതെ പോയതെന്തേ
ആകുലതകളൂടെ  ആൾമറയെങ്കിലും
ആകാമായിരുന്നു . വെറും തോന്നൽ.

നിശ്ചലമായിക്കൊണ്ടിരിക്കുന്ന ഹൃദയമിഡിപ്പിൽ
നിശ്ചയിക്കാതെ പോയൊരു പ്രണയം
മരിക്കും .
മരിക്കപ്പെട്ട പ്രണയത്തിന്റ് ശവവണ്ടിയും താങ്ങി
മറ്റൊരു പ്രണയം നിശ്ചയിക്കപ്പെടൂം,
എവിടെയും നിശ്ചലമാകപ്പെടാവുനന്ത്.

6 comments:

  1. ചലനത്തിനും നിശ്ചലനത്ത്തിനും ഇടയില്‍ ഉള്ള എന്തോ ഒന്ന് !!!!

    ReplyDelete
  2. ഹോ! എനിക്കങ്ങോട്ട് കത്തീല നാടേ...
    "ഹൃദയമിഡിപ്പിൽ" ഹും...!

    ReplyDelete
  3. നിശ്ചലമായിക്കൊണ്ടിരിക്കുന്ന ഹൃദയമിഡിപ്പിൽ
    നിശ്ചയിക്കാതെ പോയൊരു പ്രണയം
    മരിക്കും ..

    ReplyDelete
  4. aalavanthaan nanndi .. thettu choondikkanichathinu

    ReplyDelete
  5. നിശ്ചലമായിക്കൊണ്ടിരിക്കുന്ന ഹൃദയമിഡിപ്പിൽ
    നിശ്ചയിക്കാതെ പോയൊരു പ്രണയം
    മരിക്കും .
    മരിക്കപ്പെട്ട പ്രണയത്തിന്റ് ശവവണ്ടിയും താങ്ങി
    മറ്റൊരു പ്രണയം നിശ്ചയിക്കപ്പെടൂം,
    നന്നായിട്ടുണ്ട് വീണ്ടും എഴുതുക..

    ReplyDelete
  6. true -nothing called eternal lve everexisted
    rskurup

    ReplyDelete