Tuesday, February 22, 2011

പാലം

ഞാനും നീയും രണ്ടു പാലങ്ങൾ ആണെങ്കിൽ
നമ്മളിലൂടെ നടന്നു പോകുന്നത് 
അസൂയയും, ശത്രുതയും മാത്രം.

സ്നേഹത്തിന്റെ ഉല്ലാസ നൌകകൾ
താഴേ ഓളപ്പരപ്പിലൂടെ മെല്ലെ നീങ്ങുമ്പോഴും
അതിനും മീതെയാണു നീയും ഞാനും
എന്നഹങ്കരിച്ചു.


വെറുപ്പിന്റെ ചങ്ങലകൾ നിനക്കും എനിക്കും
കൈവരികളായി
ഒരിക്കിലും കൂട്ടിയടിക്കില്ലെന്ന
സമാന്ത സ്ഥാനം പേടിയകറ്റി.


പക്ഷെ നീയും ഞാനും ഒരു പാലമാകുന്നേടത്ത്
പാലം എന്നത് യാഥാർത്ഥ്യമാവുന്നു .

7 comments:

  1. സ്നേഹത്തിന്റെ ഉല്ലാസ നൌകകൾ
    താഴേ ഓളപ്പരപ്പിലൂടെ മെല്ലെ നീങ്ങുമ്പോഴും
    അതിനും മീതെയാണു നീയും ഞാനും
    എന്നഹങ്കരിച്ചു.
    മനോഹരം

    ReplyDelete
  2. സത്യം എപ്പോഴും ഭീകരം തന്നെ....

    ReplyDelete
  3. പിന്നെ ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും പോകാം അത്രതന്നേ..

    ReplyDelete
  4. ഒന്നിന്‍റെ ഇരുവശങ്ങളും വേണമല്ലോ പരിപൂര്‍ണ്ണതക്ക്..
    കവിത നന്നായി.

    ReplyDelete
  5. ഒരിക്കിലും കൂട്ടിയടിക്കില്ലെന്ന
    സമാന്ത സ്ഥാനം പേടിയകറ്റി.

    ReplyDelete
  6. kalaavallabhan thettu porukkillennariyam sorry samanthara ennannu

    ReplyDelete