Sunday, September 27, 2009

ഹൃദയ കാവ്യം


വാതിൽ ചാരാതെ കാത്തുവച്ചോരോർമ്മനേർത്ത

ഞരക്കത്തോടെ പാതി തുറ-ന്നാർദ്രമാം മഞ്ഞിന്റെ

പാടനീക്കിവയലുറങ്ങിയ വഴികളിലൂടെ നീണ്ടു നീണ്ട്...

ഓർത്തൊരോണപൂവിന്റെ നേർത്ത

നീല നിറംമാറത്തു ചാർത്തി . ഇളം ചന്ദനത്തിന്റെ വാസന.

ക്കൊലുസിലിന്ദോളം മൊഴിഞ്ഞ് വാതിലിനപ്പുറത്തൂടെ..

കുപ്പിവളക്കിലുക്കത്തിലുതിർന്ന ചെറുകഷ്ണങ്ങൾ..

തുള്ളി തെറിച്ച്.ഇടവഴികളിൽ ഊർന്നു വീഴവേ...

പുഞ്ചിരിക്കൊലുസുകിലുക്കിഓടി മറഞ്ഞവൾ..

വയൽ വരമ്പിൽ കണ്മിഴിച്ച കാക്കാത്തി പൂവുകൾ-

പോലെ കണ്ണിലഞ്ജനം ചേർത്ത്.

കാച്ചെണ്ണ മണക്കുന്ന മുടിയിലെ കൃഷ്ണ തുളസി

മെല്ലെ ഇളം കാറ്റിൽ ചാഞ്ചടി

പിന്നെ നടവരമ്പിൽ എന്നും തരാറുള്ള പുഞ്ചിരിയും.

നിനച്ചിരിക്കാതെ ഒരു ഇടവപ്പതി

കരി മാരി പെയ്തു തുടങ്ങവേ.

ചേർത്ത് കാത്തുവച്ച കനിവോലും നിധികടലെടുത്തതും ...

ഇഡി വെട്ടി കൊള്ളി മിന്നലുകൾതുള്ളിക്കളിച്ചതും..

എന്റെ ഇടനെഞ്ചിൽ...കൂരമ്പു കൊണ്ടതും.

നീ കൂട്ടീ വച്ച മഞ്ചാടി കുരുവിനോട് നിന്റെ

ആയുസ്സു പിണങ്ങിയതും

മറന്ന ലിപികളിൽ എഴുതിയ പ്രണയകാവ്യം-

പോലെ വായ്ച്ചെടുക്കാനാവാതെ.....

നേർത്ത പുകമഞ്ഞു പോലെ..

പാടവരമ്പത്തിനപ്പുറത്ത്...

ഞാനേകനായ് ഇവിടെയും.

1 comment:

  1. ഇന്ദോളം...ഇഡി...സുഹൃത്തെ കവിതയുടെ അകതളത്തിൽ അക്ഷരതെറ്റുകൾ അഴിഞ്ഞാട്ടം നടത്തുകയാണല്ലോ...അന്യഥാ നല്ലൊരു കവിത.

    ReplyDelete