എന്റെ വെളുത്ത ചിന്തയ്ക്കു പിറന്ന കറൂത്ത കുഞ്ഞുങ്ങളെ.
നിങ്ങളെങ്ങിനെ കറുത്തു പോയി....?
എന്റെ പാതി ചാലിച്ച് ഞാൻ നൽകിയ ബീജത്തിൽ
പ്രതികരിക്കുന്ന യൌവ്വനം, പ്രണയം, ദയ, കാരുണ്യം,
എന്നിവ നിറച്ചിരുന്നു.
എന്റെ ഇടനെഞ്ചിലെ ഞരമ്പു മുറിച്ചചോരയിൽ
വിപ്ലവത്തിന്റെ തീഷ്ണത, നേരിനോടുള്ള ആവേശം,
ചതിയോടുള്ള പ്രതികാരം, സ്വാന്ത്വനത്തോടുള്ള അലിവ്.
സഹാനുഭൂതി.എന്നിവ ഉണ്ടായിരുന്നു.
എന്റെ കണ്ണിമകളിലെ പീലിതുമ്പിൽകാരുണ്യത്തിന്റെ
കടൽ വെള്ളമുണ്ടായിരുന്നു
എന്റെ നാവിൻ തുമ്പിൽ നിരാലംബരുടെ
പാട്ടയിരുന്നുഎന്റെ സംഗീതത്തിനു കർഷകന്റെ താളമായിരുന്നു
ഞാനുണ്ട ചോറിനു പുന്നെല്ലിന്റെ മണമായിരുന്നു .
വിരുന്നു വരാറുള്ള കിളികൾ മാടത്തയും ,ചങ്ങാലി പ്രാവുകളും,
കൊറ്റിയും ഒക്കെ ആയിരുന്നു.
പിന്നെ നീയെന്തെ ഇങ്ങിനെ....?
കണ്ണില്ലാതെ ,കാതില്ലാതെ ,മിണ്ടാൻ കഴിയാതെ ....
യൗവ്വനത്തിലും വാർദ്ധക്യത്തിന്റെ വേദനയുമായി ഊന്നുവടിയിൽ
നിന്റെ ഞരമ്പുകൾ തുടിക്കാത്തതെന്തെ..?
നിന്റെ കൈകൾ ചൂണ്ടാത്തതെന്തെ....?
കാമുകിയെ ചുമ്പിക്കാൻ മാത്രം ഉയരുന്ന നിന്റെ ചുണ്ടുകൾ കൊണ്ട്
ആർദ്ദ്രമായ് അമ്മയെ ഒന്നു ചുമ്പിക്കാത്തതെന്തെ..?
ഇല്ല നിനക്ക് ഇങ്ങിനെയേ....ആകാൻ കഴിയൂ..
നിന്നെ നിശ്ചലരാക്കുന്നവർ
ഇപ്പോഴും പാണ്ടവ പക്ഷത്ത് തന്നെയാണ്.....!!!!
ചതിയും കുതന്ത്രവും അവർക്കു മാത്രമേ അറിയൂ...
അതിനാൽ ജയമെപ്പോഴും അവർക്കൊപ്പമാകും..
പിന്നെ ശരശയ്യയിൽ വെളുത്ത ചിന്തയ്ക്കു മരണവും...!!!
ചതിയും കുതന്ത്രവും അവർക്കു മാത്രമേ അറിയൂ...
ReplyDeleteഅതിനാൽ ജയമെപ്പോഴും അവർക്കൊപ്പമാകും..
കണ്ണില്ലാതെ ,കാതില്ലാതെ ,മിണ്ടാൻ കഴിയാതെ ....
ReplyDeleteയൗവ്വനത്തിലും വാർദ്ധക്യത്തിന്റെ വേദനയുമായി ഊന്നുവടിയിൽ
നിന്റെ ഞരമ്പുകൾ തുടിക്കാത്തതെന്തെ..?
നിന്റെ കൈകൾ ചൂണ്ടാത്തതെന്തെ....?
പിന്നെ നീയെന്തെ ഇങ്ങിനെ....?
എന്തേ ??എന്തേ ഒരായിരം വട്ടം ചോദിക്കാം
എന്നാലും ഉത്തരം ഇങ്ങിനെ തന്നെ
എന്നാലല്ലെ നീ നിയും ഞാന്‍ ഞാനും ആകൂ