Monday, January 4, 2010

സഖാവ് നായനാര്‍


നാടകക്കാരന്‍ കാട്ടാക്കടയുടെ ആലാപന മാധുര്യം ഇവിടെ കേള്‍ക്കാം


ഇല്ല സഖാവ് മരിക്കയില്ല
ഇല്ല സഖാവിന്നു മരണമില്ല
ചോന്നു നില്‍ക്കും കടും പൂവാക പോലെ
പൂത്തു നില്‍ക്കുന്ന മനോകുടീരങ്ങളില്‍
ഇല്ല സഖാവിന്നു മരണമില്ല
ഇല്ല സഖാവ് മരിക്കയില്ല


കണ്ണീരു വീഴുന്ന കുടിലിലുണ്ട്
കണ്ണെത്താ പാട വരമ്പിലുണ്ട്
നാം നടക്കുന്ന ഇടവഴിക്കോണിലും
സമരം മണക്കുന്ന പാതയോരത്തിലും
കയ്യൂരിന്‍ കാട്ടു വഴികളില്‍ പൂവിട്ട
കാട്ടു പന്തത്തിന്റെ ജ്വാലപോലെ
എരിയും മനസിന്റെ കൂടെയുണ്ട്
തളരും മനസ്സിന്റെ കൂടെയുണ്ട് 



വെള്ളക്കാരന്റെ കണ്ണിലുണ്ട്
വെട്ടിത്തിളങ്ങുന്ന രൌദ്രമുഖം
കാട്ടാള ജന്മി മനയ്ക്കലുണ്ട്
കാരിരുമ്പിന്റെ കറുത്ത മുഖം
കാടത്തം കൊന്നൊരു പെങ്ങടെ മാനത്തിന്‍
കൂട്ടായ്‌ കാവലായ് എന്നുമുണ്ട്


പാണക്കുടികളില്‍ വേട മാടങ്ങളില്‍
വെരാരുമില്ല കിടാങ്ങള്‍ക്കു കൂട്ടായ്‌
വേദനിക്കുന്നോരീ സ്നേഹ മുഖം
ആണിന്‍ കരുത്താര്‍ന്ന്‍ ഒരാര്ദ്ര ഹൃദയം .


ഉരിയളക്കാതെ നിറ നാഴി പോലെ
മടിയാതെ ഒഴുകുന്ന പുഞ്ചിരിയാല്‍
മൂന്നു കോടി ജന ഹൃദയങ്ങള്‍ക്ക്‌
നായകനായ സഖാവ് നായനാര്‍
നാടിന്റെ നായകന്‍ നാളത്തെ നാമ്പുകള്‍
ആദ്യം പഠിക്കേണ്ട വീര പാഠം


ആ കടല്‍ തീരത്ത് ചോപ്പ് വീഴുന്നേരം
ആ ശരീരം ചെങ്കനലെടുക്കെ
ഉയരുന്ന ധൂമ ഗോളങ്ങളില്‍ നിന്നും
ഉണരുന്നു ...
ലാല്‍സലാം സഖാക്കളെ ലാല്‍സലാം
ഇല്ല സഖാവ് മരിക്കയില്ല
ഇല്ല സഖാവിന്നു മരണമില്ല

4 comments:

  1. നടകക്കാര ...കിടുക്കന്‍ കവിത ട്ടോ ...പിന്നെ ആ കാട്ടരുവി അതുപോലെ തന്നെ പിന്നണിയില്‍ ഉണ്ട് അല്ലെ ....

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട് കവിതയും ആലാപനവും..
    ലാൽ സലാം...

    ReplyDelete
  3. കേള്‍ക്കാന്‍ തന്നെ ഇമ്പം :)

    ReplyDelete
  4. കൊള്ളാം, മലയാളകവിതയിൽ വരുന്ന മറ്റ്‌ കവികളുടെ കവിതകളെയും ഒന്നു ചൊല്ലി അവിടെ ഇടൂ..
    http://malayaalakavitha.blogspot.com/

    ReplyDelete