Wednesday, December 30, 2009

പാവകളി

ഫണമുയര്‍ത്തി  നില്‍ക്കുന്ന  യാഥാര്‍ത്ഥ്യങ്ങളേ
നിങ്ങള്‍ എന്നെ കൊത്തരുത്
ചെങ്കുത്തായ ഒരു മലയുടെ താഴ്വാരത്തില്‍
മുകളില്‍ ഒരു ചെറു വേരില്‍ തങ്ങി നിര്‍ത്തിയ
പാറക്കല്ലും നോക്കി ഇരിക്കുന്നവനാണ് ഞാന്‍

വിഷം പുതഞ്ഞ മണല്‍ തരികളിലൂടെ
പാദുകമില്ലാത്തവനായി കുറേ ദൂരം ഇനിയും ഉണ്ട്
സിരകളിലൂറുന്ന വീഞ്ഞ്  വരളാതിരിക്കുന്നിടത്തോളം കാലം
ജീവിതം എന്ന പാവകളി.

1 comment:

  1. ജീവിതം എന്ന പാവകളിയിലെ
    വേഷം കെട്ടുകാരാണല്ലൊ നമ്മളെല്ലാം..

    പുതുവത്സരാശംസകൾ...

    ReplyDelete