Monday, January 25, 2010
ഹരിയണ്ണന്റെ “നീ എനിക്കാരാണ്”.
ഹരിയണ്ണന്റെ “ നീ എനിക്കാരാണ് എന്ന കവിത ആലപിക്കാൻ ഒരു ശ്രമം
Friday, January 8, 2010
സനാതനന്റെ നങ്കൂരം
Thursday, January 7, 2010
ഓത്തു പള്ളീല് അന്ന് നമ്മള്
Tuesday, January 5, 2010
ഇവള്
നാടകക്കാരന്റെ സുഹൃത്തും കവിയുമായ ശ്രീ ചന്ദ്രന് മണ്ടൂരിന്റെ ഇവള് എന്ന കവിത നാടകക്കാരന്റെ
കാളരാഗത്തില്‍
Monday, January 4, 2010
സഖാവ് നായനാര്‍
നാടകക്കാരന് കാട്ടാക്കടയുടെ ആലാപന മാധുര്യം ഇവിടെ കേള്‍ക്കാം
ഇല്ല സഖാവ് മരിക്കയില്ല
ഇല്ല
സഖാവിന്നു മരണമില്ല
ചോന്നു നില്ക്കും കടും പൂവാക പോലെ
പൂത്തു നില്ക്കുന്ന മനോകുടീരങ്ങളില്
ഇല്ല സഖാവിന്നു മരണമില്ല
ഇല്ല സഖാവ് മരിക്കയില്ല
കണ്ണീരു വീഴുന്ന കുടിലിലുണ്ട്
കണ്ണെത്താ പാട വരമ്പിലുണ്ട്
നാം നടക്കുന്ന ഇടവഴിക്കോണിലും
സമരം മണക്കുന്ന പാതയോരത്തിലും
കയ്യൂരിന് കാട്ടു വഴികളില്‍ പൂവിട്ട
കാട്ടു പന്തത്തിന്റെ ജ്വാലപോലെ
എരിയും മനസിന്റെ കൂടെയുണ്ട്
തളരും മനസ്സിന്റെ കൂടെയുണ്ട്
വെള്ളക്കാരന്റെ കണ്ണിലുണ്ട്
വെട്ടിത്തിളങ്ങുന്ന രൌദ്രമുഖം
കാട്ടാള ജന്മി മനയ്ക്കലുണ്ട്
കാരിരുമ്പിന്റെ കറുത്ത മുഖം
കാടത്തം കൊന്നൊരു പെങ്ങടെ മാനത്തിന്
കൂട്ടായ് കാവലായ് എന്നുമുണ്ട്
പാണക്കുടികളില്‍ വേട മാടങ്ങളില്‍
വെരാരുമില്ല കിടാങ്ങള്‍ക്കു കൂട്ടായ്
വേദനിക്കുന്നോരീ സ്നേഹ മുഖം
ആണിന് കരുത്താര്ന്ന് ഒരാര്ദ്ര ഹൃദയം .
ഉരിയളക്കാതെ നിറ നാഴി പോലെ
മടിയാതെ ഒഴുകുന്ന പുഞ്ചിരിയാല്‍
മൂന്നു കോടി ജന ഹൃദയങ്ങള്‍ക്ക്
നായകനായ സഖാവ് നായനാര്‍
നാടിന്റെ നായകന്
നാളത്തെ നാമ്പുകള്‍
ആദ്യം പഠിക്കേണ്ട വീര പാഠം
ആ കടല്‍ തീരത്ത് ചോപ്പ് വീഴുന്നേരം
ആ ശരീരം ചെങ്കനലെടുക്കെ
ഉയരുന്ന ധൂമ ഗോളങ്ങളില്‍ നിന്നും
ഉണരുന്നു ...
ലാല്‍സലാം സഖാക്കളെ ലാല്‍സലാം
ഇല്ല സഖാവ് മരിക്കയില്ല
ഇല്ല സഖാവിന്നു മരണമില്ല
Newer Posts
Older Posts
Home
Subscribe to:
Posts (Atom)