
മതവികാരം വ്രണപ്പെടൂത്തിയപ്പൊ
അവന് വാളെടുത്തതാ..
അവരെന്തിനാ അങ്ങീനെ ചെയ്തേ....?
അതുകൊണ്ടല്ലേ അവന് അങ്ങിനെ.
വീട്ടില്‍ പട്ടിണീയാ
അവര്‍ പണം നല്‍കാമെന്നു പറഞ്ഞൂ
ഇപ്പൊ പട്ടിണീ മാറീല്ലേ..?
അതിനുവേണ്ടീയല്ലേ..അവന് അങ്ങീനെ.
അന്യ മതക്കാര്‍ അവന്റെ നാട്ടില്‍
അങ്ങിനെ താമസിക്കരുതോ..
താമസിച്ചതും പോരാഞ്ഞ് അവര്‍
ചീത്തവിളിക്കുന്നോ...?
അതുകൊണ്ടല്ലേ അവന് അങ്ങീനെ.
ഇതെല്ലാം അവരുടെ വാദങ്ങള്‍
ഇനി എന്റെ വാദം
പൊക്കിള്ക്കൊടീയില് ജീവന്റെ
തളീര് കിളീര്ക്കുമ്പോള്..
കേള്‍ക്കുന്നത് ബാങ്കൊലിയും ഓംകാരവും
സ്കൂളുകള്‍ക്കു പുറമേ..മദ്രസ്സയും ശാഖയും
ഉമ്മായും ബാപ്പായും അച്ഛനും അമ്മയും
ഓരോ ഭ്രൂണവും വളരുന്നത്
ഓരോ തീവ്രവാദിയെയും കൊണ്ടാണ്.