Monday, March 16, 2009

മോക്ഷം

ചിതലരിച്ച മസ്തകതാളുകളില്‍
ചന്ദനതിരിയുടെ മണം
ചളിതേച്ച മനസ്സിന്
പേറ്റുനോവ്.
ആറ്റുനോറ്റുണ്ടായ ചിന്തയ്ക്കു
ഗര്‍ഭത്തില്‍ തന്നെ മരണം
ദര്‍ഭപുല്ലുകൊണ്ടൊരു ബലിതര്‍പ്പണം
കൈകൊട്ടിവിളിച്ച കാക്കകള്‍
വന്നതേയില്ല...
മോക്ഷം കിട്ടാതലയുന്ന
ചിന്തയെ വഴികളില്‍
അര്‍ദ്ധവേഷത്തിന്റെ വിടവുകളില്‍
തുളുമ്പുന്ന മാര്‍ദ്ദവങ്ങളില്‍
തുണിയഴിച്ചാടും സിനിമാക്കളങ്ങളില്‍
വാടകയ്ക്കെടുത്ത പരിഷ്ക്കാരങ്ങളില്‍
നുരപതയുന്ന ചില്ലുഗ്ലാസ്സില്‍
അതിലുറയുന്ന ചടുലതാളത്തില്‍
അന്നം മുടക്കിയ വയലുകളില്‍
അന്നപൂരണ്ണേശ്വരി കാവുകളില്‍
കല്ലുകള്‍ പൂക്കുന്നിടങ്ങളില്‍
ദേവന്റെ കല്ലുകള്‍ കാശുവാ‍രുന്നിടങ്ങളില്‍
പവിത്ര ചാരിത്രങ്ങള്‍ കൊത്തിപ്പറീക്കുന്ന
സി ഡി കഴുകന്റെ ചോരക്കണ്ണീല്‍
കപടക്കുളങ്ങളില്‍ നീരാടി വീറോടെ
പോരാളിയേ പോ‍ലെ നില്‍പ്പുകണ്ടോ
കാക്കകള്‍ വന്നില്ല എന്നാലും
മോക്ഷമതു കടാക്ഷമായ് വന്നിരുന്നു
മോക്ഷത്തിനായ് വേണ്ടി മറ്റൊരു തീരത്ത്
എള്ളും പൂവും തിരിയിലയും വച്ച്
കാത്തിരുന്നഞാനെത്ര വിഡ്ഡി.

4 comments:

  1. നല്ലൊരു കവിത

    ReplyDelete
  2. അര്‍ദ്ധവേഷത്തിന്റെ വിടവുകളില്‍
    തുളുമ്പുന്ന മാര്‍ദ്ദവങ്ങളില്‍
    തുണിയഴിച്ചാടും സിനിമാക്കളങ്ങളില്‍
    വാടകയ്ക്കെടുത്ത പരിഷ്ക്കാരങ്ങളില്‍
    ഈ കവിത ബ്ളോഗ്ഗില്‍ പ്രസിദ്ദീകരിച്ചതിലൂടെ താങ്കളുടെ ചിന്തകള്‍ക്കു മോക്ഷം കിട്ടിയിരിക്കുന്നു. ഇനി ഗര്‍ഭത്തില്‍ മരിക്കാനിടവരുത്തരുത്‌. പരമാവാതി പോസ്റ്റുക

    നുരപതയുന്ന ചില്ലുഗ്ലാസ്സില്‍
    അതിലുറയുന്ന ചടുലതാളത്തില്‍
    അന്നം മുടക്കിയ വയലുകളില്‍
    അന്നപൂരണ്ണേശ്വരി കാവുകളില്‍
    കല്ലുകള്‍ പൂക്കുന്നിടങ്ങളില്‍
    ദേവന്റെ കല്ലുകള്‍ കാശുവാ‍രുന്നിടങ്ങളില്‍
    പവിത്ര ചാരിത്രങ്ങള്‍ കൊത്തിപ്പറീക്കുന്ന
    സി ഡി കഴുകന്റെ ചോരക്കണ്ണീ-

    ലൊന്നും നഷ്ടപ്പെടുത്തരുതെ കെട്ടൊ... !!!!

    ReplyDelete
  3. വരികളുടെ ഊര്‍ജ്ജത്താല്‍ ശക്തമായ കവിത....

    ReplyDelete