നിറയുന്ന യൌവ്വനം കൈനീട്ടി വാങ്ങി ഞാന്‍
നിറവയറൂണ്ടു നടപ്പൂ
നിലമറന്നെണ്ണയും തേച്ചുകൊണ്ടീവഴി
ഇടവഴികള്‍ തേടി നടന്നു
ഇരുളിനെ കൂട്ടു പിടീച്ച്കൊണ്ടീകാല-
മുടയാതെ കരുതി നടപ്പൂ
ശകടമിതു ഇരു ചക്ര-മിരട്ടിചക്രം
നിറവും മോഡലും മാറ്റി മാറ്റി
ബ്ലൂട്ടൂത്തിലൂടെ ജനിച്ചു വീണവനാണ്
ബ്ലൂവാണ് കൂട്ടത്തിലേറെ ഇഷ്ടം
ഒന്നല്ലോരായിരം ക്യാമറകണ്ണുമായ്
ശൃംഗാരിച്ചവനും നടന്നു
ശൃംഗരിച്ചവളോ മൊബൈലുകള്‍ക്കുള്ളില്‍
മൈലുകള്‍ താണ്ടി നടന്നു.
ചങ്ങാട മങ്ങിനെ തുഴഞ്ഞു നീങ്ങീ
ചങ്ങാത്ത മങ്ങിനെ കൂടി വന്നു
ചുണ്ടില്‍ പുകയുന്ന സിഗരറ്റു കൂടാതെ
രണ്ടാമതൊന്നും തിരുകിവച്ചു
ബാറുകള്‍ കേറി നിരങ്ങി നീങ്ങി
ബോറായ വാക്കില്‍ കുളിചിറങ്ങി
ബോറകറ്റീടുവാന്‍ ബാറൂ വിട്ടവനൊരു
ചാറ്റിങ്ങു റൂമില്‍ കിടന്നുറങ്ങി
ഉറക്കത്തിലെങ്കിലും മാറിമാറി
അക്കരെ ഉള്ളവളെയുറക്കാതിരിക്കുവാന്‍
അവനുള്ള വീരത്തം വേറെതന്നെ
അങ്ങ് ശ്രീലങ്കയില്‍ ഗതിയില്ലാതായിരം
ഗതിതേടി എങ്ങോ അലഞ്ഞിരുന്നു
പുകയുന്ന ബോംബിന്നരികിലൂടെ
പാലസ്തീനികള്‍ പാലായാനക്കാര്‍.
അരികിലായ് തെരുവിലൊരു സ്ലംഡോഗ്
മില്ല്യനെര്‍ ഗതിവിട്ട് ഷോകള്‍ കളിച്ചിടുന്നു
ഇരുളിലെ പൊന്തയില്‍ ഒരു പച്ച നോട്ടിന്നു
മാനം വില്‍ക്കുന്നു ആയിരം പേര്‍
ഇവിടെയൊരു പെണ്‍കൊടി കോടതിയില്‍
ബാക്കി മാനം കളയുന്നു
തണ്ടും തടിയും കനിഞ്ഞുനല്‍കി പൊന്നു
മക്കളുടെ തല്ല് ഇരന്നുവാങ്ങീ
ചുളിവുകള്‍ റോഡീലിരുത്തിയൊരപ്പനും
അമ്മയും മരണ വിളി കാത്തിരുന്നു
ഇവയൊന്നു മറിയാതെ അപ്പൊഴും അവനാ
ചാറ്റിങ്ങു റൂമില്‍ കിടന്നുറങ്ങി
അരിതീര്‍ന്ന വീട്ടിലെ അരവയര്‍ കൊണ്ടമ്മ
അപ്പൊഴും താരാട്ടു പാടിടൂന്നു.
..ഈണത്തില്‍ ചൊല്ലാന്‍ പറ്റുന്ന കാലികമായ വരികള്‍..
ReplyDeleteഇന്നത്തെ യുവത്വത്തിന്റെ മുഖത്തിന് നേരെ പിടിച്ച കണ്ണാടി. അതാണ് ഈ വരികള്‍
ReplyDeleteആശംസകള്‍
ചുറ്റിലും കാണുന്നതും , കേള്‍ക്കുന്നതും ..
ReplyDeleteവളരെ മൂല്യബോധമുള്ള വരികള്‍ യുവത്വത്തിന്‍റെ കിതപ്പും കുതിപ്പും നന്നായി വരഞ്ഞിരിക്കുന്നു. പുത്തന്‍ സംസ്കാരത്തിന്‍റെ വികൃത വഴികള്‍ നന്നായി തെളിഞ്ഞു കാണാം ആശംസകള്‍
ReplyDeleteചിന്തിപ്പിക്കുന്ന വരികള്‍
ReplyDelete