Monday, November 30, 2009

എന്നെപ്പോലെ

കടലിന്റെ നേർത്ത തിരയനക്കം
എന്റെ ചോരത്തിളപ്പു പോലെ
വ്രിത്തിഹീനമായ എന്റെ മുറ്റം
ചൂലെടിക്കാൻ ഞാൻ ഉപയോഗിക്കുന്ന
എന്റെ ചോരത്തിളപ്പ്.

നീലിമയുടെ ...ശാന്തത.
എന്റെ ...ഉള്ളൂറക്കം പോലെ..
കാർമേഘങ്ങള്ളാൽ പുതച്ചിടാം
അപ്രതീഷിത നീക്കങ്ങളീൽ
ഒരു ഞെട്ടലോടെ.

പുതു മണ്ണിന്റെ നേർത്ത ഗന്ധം
എന്റെ ..മലയാളം പോലെ
എവിടെയായാലും എന്തു ചെയ്താലും
എന്നും ഒരു പോലെ ..
ഒരു മാറ്റവും ഇല്ലാതെ.

പുലരിയുടെ..തെളിമ
എന്റെ കണ്ണുകൾ പോലെ
നേരിന്റെ..ചുവരുകളിൽ ..
തെറ്റിന്റെ ..വേരുകളിൽ..
ഒന്നും മറയ്ക്കാ‍നാവാത്ത വീധം

വർഷത്തിന്റെ...പെരുമുഴക്കം
എന്റെ കോപം പോലെ
മടിയന്റെ ..മതിമറന്നവന്റെ
കടമയറീയാത്തവന്റെ ..തിമിർപ്പിനോട്
സന്ധിചെയ്യാത്ത കോപം.


2 comments:

  1. പുലരിയുടെ..തെളിമ
    എന്റെ കണ്ണുകൾ പോലെ
    നേരിന്റെ..ചുവരുകളിൽ ..
    തെറ്റിന്റെ ..വേരുകളിൽ..
    ഒന്നും മറയ്ക്കാ‍നാവാത്ത വീധം
    :)

    ReplyDelete
  2. കവിത നന്നായി, ഓര്‍മ്മകള്‍ മനസ്സില്‍ ഉയര്‍ത്തുന്ന, ചിന്തിപ്പിക്കുന്ന വരികള്‍. എന്റെ ബ്ലോഗിലെ ഫോട്ടോയില്‍ കൊടുത്ത തീരങ്ങള്‍ ഞാന്‍ ജനിച്ച് വളര്‍ന്ന എന്റെ വീടിനു പിന്നില്‍ പടിഞ്ഞാറ് വശമാണ് (കടല്‍ത്തീരമാണ്). കൊട്ടില ഹൈസ്ക്കൂളില്‍ ഞാന്‍ വന്നിട്ടുണ്ട്. കുഞ്ഞിമംഗലം എന്റെ ഓര്‍മ്മയി തങ്ങിനില്‍ക്കുന്ന വര്‍ഷങ്ങളുടെ ഭാഗമാണ്. പ്രൊഫൈലില്‍ കൂടുതല്‍ വിവരങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് കമന്റ് ആയി എഴുതുന്നത്.

    ReplyDelete