Thursday, February 18, 2010

പ്രണയ പ്രതീക്ഷ

ഇനിയും മരിക്കാത്ത പ്രണയമാണിന്നു ഞാൻ
ഇടനെഞ്ചിനിറയത്തു നിറയുന്ന വെട്ടമായ്
ഒരു മഞ്ഞു കാഴ്ചപോൽ മങ്ങി മങ്ങി..പോയൊ-
ഒഴുകുന്നൊരോടമായ് ഞാനിരിപ്പൂ...

ഓർമകൾ കൊയ്തു നിറച്ച പത്തായത്തിൽ
അളവറ്റ മൂല്യം കരുതിവച്ചിന്നു ഞാൻ
ആരേ കാത്തിരിപ്പു ......ഞാനാരേ ഓർത്തിരിപ്പൂ
ഹൃദയം പകുത്തിരിപ്പൂ ഞാനെന്നെ മറന്നിരിപ്പൂ

പ്രതീക്ഷകൾ ബാക്കിയാവുമ്പോഴും വീണ്ടും
പ്രതീക്ഷിക്കുവാനുള്ള മനസ്സുമാത്രം
എവിടെനിന്നെന്തിനായ് ആരുതന്നു
അറിയില്ലതിന്നെനിക്കന്നുമിന്നും

എഴുതാൻ തുടങ്ങിയ വരികളിലൊക്കെയും
എഴുതപ്പെടാത്ത പുതു പ്രണയമാണ്
നീ തന്ന സ്വർഗ്ഗ വികാരമാണ്
നീ പൂത്ത ലാവണ്ണ്യ രാത്രിയാണ്

ഇനിയും മരിക്കത്ത പ്രണയമായ് ഞാൻ
നീ തീർത്ത പ്രണയവും വീണ്ടെടുക്കും
ഒരു ചെപ്പിലൊരുമിച്ചൊളിച്ചു വെയ്ക്കും
ഇനി വരും പൂക്കൾക്കു ശോഭയേകാൻ

ഇനിയും മരിക്കാത്ത പ്രണയമാണിന്നു ഞാൻ
ഇനിയെന്നുമങ്ങിനെ ആയിടേണം
ഇടനെഞ്ചിനിറയത്ത് വെട്ടമായ് നീയും
അണയാത്തെ വീണ്ടും ജ്വലിച്ചിടേണം

തെളിവെയിലിൽ കാണുന്ന കാഴ്ചപോലെ
മിഴികൾക്കു മധുര വിരുന്നുനൽകി
തളിരിട്ട മലരിൻ വസന്തമാവാം
നമുക്കൊരുമിച്ചു കഥകൾ പറഞ്ഞു നേടാം


ഈ കവിതയുടെ ആലാപനം ഇവിടെ കേൾക്കാം


12 comments:

  1. നല്ല കവിത, ഇനിയും എഴുതുക ഭാവുഗങ്ങള്‍

    ReplyDelete
  2. തെളിവെയിലിൽ കാണുന്ന കാഴ്ചപോലെ
    മിഴികൾക്കു മധുര വിരുന്നുനൽകി
    തളിരിട്ട മലരിൻ വസന്തമാവാം
    നമുക്കൊരുമിച്ചു കഥകൾ പറഞ്ഞു നേടാം

    onmouseover="style.fontWeight = 'bold'" onmouseout="style.fontWeight = 'normal'"> ഇത് കൂടി ചേര്‍ത്ത് വായിക്കുമല്ലോ

    ReplyDelete
  3. ഇനിയും മരിക്കാത്ത പ്രണയമാണിന്നു ഞാൻ
    ഇനിയെന്നുമങ്ങിനെ ആയിടേണം

    വരികൾ വികാരസാന്ദ്രമാണ്.. നല്ല കവിത.. വരികളുടെ കൂട്ടിയിണക്കൽ നന്നായിട്ടുണ്ട്..

    ReplyDelete
  4. one of the best love poems i have read.....but recitation...do you have cold..?

    ReplyDelete
  5. പ്രതീക്ഷകള്‍ ബാക്കിയാകുബോഴും

    വീണ്ടും പ്രതീക്ഷിക്കാനുള്ള മനസ്സ് മാത്രം .....

    ReplyDelete
  6. പ്രണയം മരിക്കാതെ മനസ്സില്‍ കൊണ്ടു നടക്കാന്‍ കഴിയട്ടെ ....
    പ്രണയം മരിച്ചു കഴിഞ്ഞ ഒരു മനസ്സിന്‍റെ ആശംസകള്‍ .......

    ReplyDelete
  7. പിന്നെയും പ്രതീക്ഷകള്

    ReplyDelete
  8. നല്ല ആലാപനം ആശംസകള്‍ .

    ReplyDelete
  9. പ്രണയം പ്രതീക്ഷകൽക്ക് വഴിയൊരുക്കുമോ???ऽ ആശംസകൾ

    ReplyDelete
  10. വളരെ നന്നായെടാ...
    തുടരുക....

    ReplyDelete