വിരഹത്തിന്റെ മരപ്പലകമേൽ
എന്നെ ആണിയടിച്ചു തൂക്കി
നീ പാപികളെ കല്ലെറിയാൻ പോയി .
പ്രണയത്തിന്റെ വസന്താരാമം കാണിച്ചുതരാമെന്നായിരുന്നു
അന്നു നീ പറഞ്ഞത് .
ഓരോ ഋതുക്കൾ പോലെ നീ മാറുമ്പോഴും
എന്നും വസന്തമായിരുന്നു എന്നിൽ
ഇലകൾ ഓരോന്നായി കൊഴിയുമ്പോഴും,
പൂക്കൾ ഓരോന്നായി വാടുമ്പോഴും,
എന്നിലെ പ്രതീക്ഷയായിരുന്നു നീ..
ഒടുവിലേതോ ഗ്രീഷ്മത്തിന്റെ ചൂളയിൽ നീ എന്നെ
ചുട്ടെടുത്തപ്പൊഴും
എന്റെ ചാരത്തിനു പോലും പൂക്കളുടെ ഗന്ധം .
അപ്പൊഴും വീണ്ടും വരാനിരിക്കുന്ന വസന്തത്തിനെ
കൊലപാതകം ചെയ്ത് പാപിയാകാനുള്ള
തയ്യാറെടുപ്പിലായിരുന്നു നീ.
എന്നെ ആണിയടിച്ചു തൂക്കി
നീ പാപികളെ കല്ലെറിയാൻ പോയി .
പ്രണയത്തിന്റെ വസന്താരാമം കാണിച്ചുതരാമെന്നായിരുന്നു
അന്നു നീ പറഞ്ഞത് .
ഓരോ ഋതുക്കൾ പോലെ നീ മാറുമ്പോഴും
എന്നും വസന്തമായിരുന്നു എന്നിൽ
ഇലകൾ ഓരോന്നായി കൊഴിയുമ്പോഴും,
പൂക്കൾ ഓരോന്നായി വാടുമ്പോഴും,
എന്നിലെ പ്രതീക്ഷയായിരുന്നു നീ..
ഒടുവിലേതോ ഗ്രീഷ്മത്തിന്റെ ചൂളയിൽ നീ എന്നെ
ചുട്ടെടുത്തപ്പൊഴും
എന്റെ ചാരത്തിനു പോലും പൂക്കളുടെ ഗന്ധം .
അപ്പൊഴും വീണ്ടും വരാനിരിക്കുന്ന വസന്തത്തിനെ
കൊലപാതകം ചെയ്ത് പാപിയാകാനുള്ള
തയ്യാറെടുപ്പിലായിരുന്നു നീ.
അപ്പൊഴും വീണ്ടും വരാനിരിക്കുന്ന വസന്തത്തിനെ
ReplyDeleteകൊലപാതകം ചെയ്ത് പാപിയാകാനുള്ള
തയ്യാറെടുപ്പിലായിരുന്നു നീ.
പ്രണയത്തിന്റെ വസന്താരാമം കാണിച്ചു തരാന്‍ ഒരു നാള്‍ അവള്‍ വരും.
ReplyDeleteകാത്തിരിക്കുക.
നാടകക്കാരാ..
നിങ്ങളുടെ ശബ്ദം ഞാന്‍ കേട്ടിട്ടുണ്ട്, സോണാ ജി. നാഥിന്റെ കവിത ചൊല്ലിയത്.
രണ്ടിനും ആശംസകള്‍ ഇപ്പോള്‍ പറഞ്ഞെക്കുന്നു.
കൊള്ളാം.
ReplyDeleteഅനൂപ് നന്ദി ഒരുപാട് . റാംജി ഉല്ലാസ്ക്കാ..
ReplyDeleteഒടുവിലേതോ ഗ്രീഷ്മത്തിന്റെ ചൂളയിൽ നീ എന്നെ
ReplyDeleteചുട്ടെടുത്തപ്പൊഴും
എന്റെ ചാരത്തിനു പോലും പൂക്കളുടെ ഗന്ധം
കവിതയുടെ വസന്തം
ReplyDeleteഒടുവിലേതോ ഗ്രീഷ്മത്തിന്റെ ചൂളയിൽ നീ എന്നെ
ReplyDeleteചുട്ടെടുത്തപ്പൊഴും
എന്റെ ചാരത്തിനു പോലും പൂക്കളുടെ ഗന്ധം
ഒരു നല്ല കവിത