Sunday, September 26, 2010

ഡ്രീംസ്

ഞാൻ നക്ഷത്രങ്ങളെ സ്വപ്നം കണ്ടു
നക്ഷത്രങ്ങൾ എന്തായിരിക്കും സ്വപ്നം കാണുക ..?
താഴെ കത്തി നിൽക്കുന്ന ഭൂമിയിലേക്ക് ഇറങ്ങിച്ചെന്ന്
കേരളം കാണണമെന്നോ...!!!!!!
പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നോ...?
അതോ ഒരു വോട്ടു ചെയ്യണമെന്നോ...?
അതോ ഒരിക്കിലും മത്സരിക്കാനാവാത്തവിധം നക്ഷത്രം
വധിക്കപ്പെടുമെന്നോ...?
അതെ നക്ഷത്രം സ്വപ്നം കാണുന്നത് മരണത്തെയാണ് !!!.
കൈ നീട്ടിപ്പിടിച്ച മരണത്തെ........!!!!!!

8 comments:

  1. നക്ഷത്രത്തിനു കെട്ടിവച്ചകാശുപോലും കിട്ടില്ല. പിന്നെ മാനാഭിമാനമുള്ളവർക്ക് ചേർന്ന പണിയല്ല ഇതെന്ന് നക്ഷത്രത്തോടൊന്ന് പറഞ്ഞേക്ക്.

    ReplyDelete
  2. നക്ഷത്രം പൊയിയാനുള്ളത് തന്നെ. പക്ഷെ ഇലക്ഷനില്‍ നിന്ന് ആത്മഹത്യ ചെയ്യാന്‍ തയ്യാറാകും എന്ന് തോന്നുന്നില്ല.

    ReplyDelete
  3. കർക്ഷക സമരത്തിന്റെയും ലാത്തിചാർജ്ജിന്റെയും പീഡനങ്ങളിൽ നിന്നും അവർ അനുഭവിച്ച വേദന കുറച്ചൊന്നും അല്ല ഇനിയൂം ഒരു വേദനയ്ക്ക് നക്ഷത്രങ്ങൾ മുതിരില്ല .

    ReplyDelete
  4. ഒരു നക്ഷത്രം പോലും ഇക്കാലത്ത് സ്വപ്നം കാണാന്‍ ധൈര്യപ്പെടും എന്ന് ഞാന്‍ വിചാരിക്കുന്നില്ല.....
    പ്രത്യേകിച്ച് കേരളം കാണാന്‍...കപടമുഖം അണിയുന്ന മലയാളികളെ കാണാന്‍.......

    ReplyDelete
  5. കണ്ണൂര്‍ നക്ഷത്രം ആണല്ലേ

    ReplyDelete
  6. കവിതകള്‍ എഴുതാന്‍ ശ്രമിക്കുക...........ആശംസകള്‍

    ReplyDelete
  7. ഗിരീഷേട്ട എനിഷ്ടപ്പെട്ടു ഈ കമന്റ്....ഹഹഹ്

    ReplyDelete
  8. നക്ഷത്രം വനിതയാണെങ്കില്‍ മത്സരിക്കുക എളുപ്പമായി...
    കണ്ണൂരിന്റെ രാഷ്ട്രീയ പശ്ച്ചാത്തലത്തില്‍ ഉറവെടുത്തതാണോ ഈ സ്വപ്നം...

    ReplyDelete