Sunday, October 11, 2009

ശബ്ദം




അടച്ചിട്ട മുറിയിൽ ഞാൻ തനിച്ചിരുന്നു സംസാരിച്ചു

ആർക്കൊക്കെയോ വേണ്ടി ശക്തമായി വാദിച്ചു

ഇപ്പോൾ ഞാൻ മൌനം പാലിച്ചിരിക്കുന്നു

നിശബ്ദതകളിൽ എവിടെയോ

ശബ്ദത്തിന്റെ അലയൊലികൾ

കൂരിരുട്ടിലെ പ്രേത ശബ്ദം പോലെ


മൃഗങ്ങൾപോലും മൌനം പാലിച്ചിരിക്കുന്നു

നനഞ്ഞ മേഘങ്ങൾ പോലും വിങ്ങി വിങ്ങി

ഒന്നു പെയ്യാതെ പരസ്പരം ഒന്നു കൂട്ടി മുട്ടാതെ

ഗ്രഹണം ബാധിച്ച പോൽ ...ലോകം


പ്രതിബദ്ധതകളില്ലാതെ സഹാനുഭുതിയില്ലാതെ

കാണാതെ കേൾക്കാതെ ഒന്നും പറയാനാവാതെ ...

എന്നിട്ടും പിന്നെയും പിന്നെയും പഠിക്കാതെ അപ്പോഴും

അടച്ചിട്ട മുറികളിൽ നാലു ചുവരുകൾ കേൾക്കെ

ശബ്ദങ്ങൾ മന്ത്രിച്ചൂ

വരിക വരിക സഹചരേ...സഹന സമര സമയമായ്

കരളുറച്ചു കൈകൾ കോർത്ത് കാൽ നടയ്ക്കു പോകനാം..

8 comments:

  1. ശബ്ദഘോഷങ്ങൾക്കിടയിൽ കവിതയുടെ തെളിനീരുപൊടിയുന്നുണ്ട്..കൊള്ളാം ആശംസകൾ.

    ReplyDelete
  2. ഒറ്റക്കിരുന്നു സ്ഖലിച്ചു തീരുന്നുനാം....

    ReplyDelete
  3. ഇനിയെങ്കിലും ശബ്ദിച്ചിലെങ്കില്‍...ശബ്ദ നാളം അടഞ്ഞ മൂകരായ്‌ തീരും നമ്മള്‍ ....നമുക്കു വേണ്ടി നമുക്കായ്‌ അന്യര്‍ക്ക് വേണ്ടി ശബ്ദിക്കാം....

    ReplyDelete
  4. pokam sahana samarthinay athinumunpu nam swaym visudharakendathundu.

    ReplyDelete
  5. അടച്ചിട്ട മുറിയിൽ ഞാൻ തനിച്ചിരുന്നു സംസാരിച്ചു

    ആർക്കൊക്കെയോ വേണ്ടി ശക്തമായി വാദിച്ചു

    ഇപ്പോൾ ഞാൻ മൌനം പാലിച്ചിരിക്കുന്നു
    hmmmmmm.....
    Some situations can make us silent...

    ReplyDelete